മീഡിയ പിക്കര്‍ ഫീച്ചര്‍ വിപുലീകരിച്ച് വാട്‌സ്‌ആപ്പ്. പുതിയ സൗകര്യം വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ആല്‍ബം കളക്ഷന്‍ വരെ ഒറ്റ ചാറ്റില്‍ ഷെയര്‍ ചെയ്യാനാകും. നേരത്തെ ഇത് 30 വരെ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഫോട്ടോകളുടെയും വീഡിയോകളുടെയും ആവര്‍ത്തനം തടയാനും ഈ സൗകര്യം ഉപകാരപ്രദമാകും .
നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുവരുകയാണ്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഫീച്ചര്‍ അപ്‌ഡേറ്റ് ആകുമെന്ന് വാട്‌സ്‌ആപ്പ് അറിയിച്ചു. നേരത്തെ വാട്‌സ്‌ആപ്പ് കാരക്ടര്‍ ഫീച്ചറും വിപുലീകരിച്ചിരുന്നു. 25 നിന്നും 100 വരെ കാരക്ടര്‍ ഉപയോഗിക്കാം. ഇതിലൂടെ ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് ഗ്രൂപ്പിന് വലിയ പേരുകള്‍ നല്‍കാന്‍ സാധിക്കും. ഡിസ്ക്രിപ്‌ഷന്‍ കാരക്ടറിന്റെ ദൈര്‍ഘ്യവും കൂട്ടിയിട്ടുണ്ട്.