റിപ്പോനിരക്ക് വീണ്ടും കൂട്ടി: വായ്പാ പലിശ നിരക്ക് ഉയരും

Related Stories

റിപ്പോ  നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 6.5 ശതമാനമാക്കി റിസേർവ് ബാങ്ക്. ഗവർണർ ശക്തികാന്ത ദാസ് ധന നയ സമിതിയുടെ ഈ വർഷത്തെ ആദ്യത്തെ ധനനയ പ്രസ്താവനയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2022 ഡിസംബറിൽ റിപ്പോ നിരക്ക് 0.35 ശതമാനം ഉയർത്തിയിരുന്നു. റിവേഴ്‌സ് റിപ്പോ നിരക്കിൽ  മാറ്റമില്ല. 3.35 ശതമാനത്തിൽ തുടരും. 
റിപോ നിരക്ക് ഉയർന്നതോടെ വായ്പകളുടെ പലിശ നിരക്ക് ഉയരും.

ധന നയ സമിതിയിലെ 6  അംഗങ്ങളിൽ 4 അംഗങ്ങളുടെ ഭൂരിപക്ഷത്തിൽ ആണ് നിരക്ക് വർദ്ധന. 2023-24 ലെ യഥാർത്ഥ ജിഡിപി വളർച്ച പ്രതീക്ഷിക്കുന്നത്  6.4 ശതമാനമാണെന്ന് ആർബിഐ ഗവർണർ പറഞ്ഞു. സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25 ശതമാനമായും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 6.75 ശതമാനമായും പരിഷ്കരിക്കും.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories