നികുതി അടവ് വൈകിയതിനെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ അദാനി വില്‍മര്‍ കമ്പനിയില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തി.
സംസ്ഥാന ജി എസ് ടി വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അദാനി ഗ്രൂപ് ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് ആരോപണം. ഗോഡൗണുകളിലെ രേഖകള്‍ പരിശോധിക്കുന്നത് കഴിഞ്ഞ രാത്രി വൈകുവോളം തുടര്‍ന്നു.
അതേസമയം രണ്ട് അദാനി ഗ്രൂപ് കമ്പനികള്‍ ബുധനാഴ്ച തങ്ങളുടെ ത്രൈമാസ വരുമാനം പ്രഖ്യാപിച്ചു. നടപ്പ് സാമ്ബത്തിക വര്‍ഷത്തിലെ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ അദാനി പവറിന്റെ ലാഭം 96% ഇടിഞ്ഞ് 9 കോടി രൂപയായപ്പോള്‍, മൂന്നാം പാദത്തില്‍ അദാനി വില്‍മാറിന്റെ അറ്റാദായം 16 ശതമാനം ഉയര്‍ന്ന് 246.16 കോടി രൂപയിലുമെത്തി.