ചെലവ് കുറഞ്ഞ വെന്റിലേറ്ററുമായി പൈനാവ് മോഡല്‍ പോളിയിലെ വിദ്യാര്‍ഥികള്‍

Related Stories

ചെലവ് കുറഞ്ഞ വെന്റിലേറ്റര്‍ സംവിധാനം വികസിപ്പിച്ച് പൈനാവ് മോഡല്‍ പോളിടെക്നിക് കോളജ് വിദ്യാര്‍ഥികള്‍. ദേശീയ ശാസ്ത്ര സാങ്കേതിക കലാമേളയായ ‘തരംഗി’ല്‍ ഇവരുടെ ‘എക്കണോമിക് വെന്റിലേറ്റര്‍ വിത്ത് വൈറ്റല്‍ മോണിറ്ററിങ് പ്രോജക്ട്’ പ്രത്യേക ജൂറി പരാമര്‍ശം നേടി.
അവസാന വര്‍ഷ ബയോമെഡിക്കല്‍ വിദ്യാര്‍ഥികളായ കെ.യു. നിതിന്‍, ഭരത് അനില്‍, സി.പി. പ്രവീണ്‍, ഹെലന്‍ ഡെന്നി എന്നിവരാണ് വെന്റിലേറ്റര്‍ നിര്‍മിച്ചത്. കോളജിലെ ബയോമെഡിക്കല്‍ വകുപ്പ് അധ്യാപകരായ കെ. അമൃത, സനീര്‍ സലിം, എലിസബത്ത് ആനി ജേക്കബ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണം.

ഐസിയു ഇല്ലാത്ത ആംബുലന്‍സുകള്‍, പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍, അഗ്‌നിരക്ഷാസേന എന്നിവിടങ്ങളില്‍ അടിയന്തര ഘട്ടങ്ങളില്‍ രോഗിയെ കൃത്രിമശ്വാസം നല്‍കി ആധുനിക സൗകര്യമുള്ള ആശുപത്രിയില്‍ എത്തിക്കുന്നതുവരെ ജീവന്‍ നിലനിര്‍ത്താന്‍ ഈ ഉപകരണം സഹായിക്കുന്നു.

വെന്റിലേറ്റര്‍ അപര്യാപ്തത മൂലം കോവിഡ് കാലത്ത് നിരവധി പേരാണ് മരിച്ചത്. ഇടുക്കിയുടെ ഉള്‍പ്രദേശങ്ങളില്‍ ചികിത്സ കിട്ടാതെ മരിക്കുന്നവര്‍ ഏറെയാണ്. ആദിവാസി മേഖലകളില്‍ ചികിത്സ ലഭിക്കാതെ മരണപ്പെടുന്ന നവജാതശിശുക്കളും കുറവല്ല. ഇതിനൊരു പരിധിവരെ പരിഹാരമാണ് പുതിയ ഉപകരണം.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories