അദാനി ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കിയ റിപ്പോര്‍ട്ട് പുറത്തിറക്കിയ ഹിന്‍ഡന്‍ബെര്‍ഗ് ഗ്രൂപ്പിനെ വീഴ്ത്താന്‍ ഇലോണ്‍ മസ്‌കിനെ സഹായിച്ച നിയമ വിദഗ്ധരെ ഇറക്കി അദാനി കമ്പനി.
ഹിന്‍ഡന്‍ബര്‍ഗിനെതിരെ അമേരിക്കയിലെ തന്നെ വാക്ടെല്‍, ലിറ്റണ്‍, റോസന്‍ ആന്‍ഡ് കാറ്റ്സ് എന്ന നിയമ സ്ഥാപനവുമായി ഇതിനുവേണ്ടി അദാനി ഗ്രൂപ്പ് ധാരണയിലെത്തി.
കഴിഞ്ഞവര്‍ഷം ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനു മുന്‍പ് മാനേജ്മെന്റുമായുള്ള തര്‍ക്കത്തില്‍ ശതകോടീശ്വരനായ എലോണ്‍ മസ്‌കിന് നിയമസഹായം നല്‍കിയത് വാച്ച്ടെല്ലായിരുന്നു. പ്രമുഖ വാഹന നിര്‍മാതാക്കളായ ടെസ്ലയുടെ ഡയറക്ടര്‍ ബോര്‍ഡും ഓഹരിയുടമകളും തമ്മിലുള്ള തര്‍ക്കത്തിലും മസ്‌കിനും ടെസ്ല ബോര്‍ഡിനും വേണ്ടി നിയമോപദേശം നല്‍കിയതും വാച്ച്ടെല്ലാണ്. സങ്കീര്‍ണമായ വന്‍കിട ഇടപാടുകളുമായി ബന്ധപ്പെട്ട കോര്‍പ്പറേറ്റ് നിയമങ്ങളില്‍ വൈദഗ്ധ്യമുള്ള ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.
കോര്‍പറേറ്റ് ഭരണനിര്‍വഹത്തില്‍ തട്ടിപ്പും ഗ്രൂപ്പ് ഓഹരികളുടെ മൂല്യം പെരുപ്പിച്ചു കാണിക്കുന്നുവെന്നും ആരോപിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്ബനികളുടെ ഓഹരികളില്‍ വലിയ നഷ്ടം നേരിട്ടിരുന്നു. സംഭവം രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഹിന്‍ഡന്‍ബര്‍ഗിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.
അദാനി ഗ്രൂപ്പിന്റെ നിയമോപദേശകരായ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസില്‍ നിന്നും വാച്ച്ടെല്ലിന്റെ അഭിഭാഷകര്‍, ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ശേഖരിച്ചുവെന്ന് ബ്രിട്ടീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ മുന്‍നിര നിയമസേവന സ്ഥാപനമായ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെ നയിക്കുന്നത് സിറിള്‍ ഷ്രോഫ് ആണ്. ഗൗതം അദാനിയുടെ മൂത്ത മകനെ വിവാഹം ചെയ്തിരിക്കുന്നത് ഷ്രോഫിന്റെ മകളുമായാമെന്നും ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.