പൈലറ്റ് പരിശീലനത്തിൽ വീഴ്ച വരുത്തിയതിന് ടാറ്റ ഗ്രൂപ്പിന്റെ എയര്‍ഏഷ്യ ഇന്ത്യക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) 20 ലക്ഷം രൂപ പിഴ ചുമത്തി.
പൈലറ്റ് പ്രാവീണ്യ പരിശോധന, ഇന്‍സ്ട്രുമെന്റ് റേറ്റിംഗ് ടെസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് എയര്‍ ഏഷ്യ ഇന്ത്യ വ്യോമയാന മാനദണ്ഡങ്ങള്‍ ലംഘിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മാസത്തിനിടെ ടാറ്റ ഗ്രൂപ്പ് എയര്‍ലൈനിനെതിരെ നടക്കുന്ന മൂന്നാമത്തെ നടപടിയാണിത്.
ചുമതലകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിന് എയര്‍ലൈനിലെ എട്ട് എക്സാമിനര്‍മാരില്‍ നിന്ന് ഡിജിസിഎ മൂന്ന് ലക്ഷം രൂപ വീതം പിഴ ഈടാക്കും. എയര്‍ലൈൻ പരിശീലന മേധാവിയെ മൂന്ന് മാസത്തേക്ക് തല്‍സ്ഥാനത്ത് നിന്ന് മാറ്റാനും ഡിജിസിഎ ഉത്തരവിട്ടു.
ഡിജിസിഎയുടെ ഉത്തരവ് പരിശോധിക്കുകയാണെന്നും ഇതിനെതിരെ അപ്പീല്‍ നല്‍കാന്‍ പദ്ധതിയുണ്ടെന്നും എയര്‍ ഏഷ്യ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.