വാലന്റൈന്‍സ് ദിന പ്രത്യേക പാക്കേജുമായി വണ്ടര്‍ല

Related Stories

വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14-ന് കിടിലന്‍ പാക്കേജുമായി കൊച്ചി വണ്ടര്‍ലാ.
രണ്ട് പേരടങ്ങുന്ന സംഘത്തിനാണ് പ്രത്യേക പാക്കേജ് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 14-ന് വണ്ടര്‍ലായില്‍ എത്തുന്ന രണ്ട് പേര്‍ക്ക് വേവ് പൂളിനരികിലായി റൊമാന്റിക് ബുഫേ ഡിന്നറാണ് ഒരുക്കുന്നത്. ജിഎസ്ടി ഉള്‍പ്പെടെ ഈ പാക്കേജിന് 849 രൂപയാണ് നിരക്ക്. കൂടാതെ, വണ്ടര്‍ലായുടെ സ്കൈ വീല്‍ റൈഡില്‍ റൈഡ് ആസ്വദിച്ചുകൊണ്ട് രണ്ട് പേര്‍ക്കായി റൊമാന്റിക് ഫുഡ് പാക്കേജും ഒരുക്കിയിട്ടുണ്ട്. 399 രൂപയാണ് ഈ പാക്കേജിന് ഈടാക്കുന്നത്.

സന്ദര്‍ശകര്‍ക്ക് വണ്ടര്‍ലായുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. അതേസമയം, ഫെബ്രുവരി 14 വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 899 രൂപ നിരക്കില്‍ മാര്‍ച്ച്‌ 1 മുതല്‍ മാര്‍ച്ച്‌ 31 വരെയുള്ള ദിവസങ്ങളില്‍ വണ്ടര്‍ലാ കൊച്ചി പാര്‍ക്ക് സന്ദര്‍ശിക്കാവുന്നതാണ്. ഇത്തവണ മാര്‍ച്ചിലേക്കുള്ള ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories