സ്പൈസ് ജെറ്റിന്റെ 270 കോടി രൂപയുടെ ബാങ്ക് ഗാരന്റി ഉടന്‍ പണമാക്കി കലാനിധി മാരന് കൈമാറാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. പലിശ ഇനത്തില്‍ 75 കോടി രൂപ മൂന്നുമാസത്തിനകം നല്‍കാനും നിര്‍ദേശിച്ചു.
കലാനിധി മാരനും അദ്ദേഹത്തിന്റെ കല്‍ എയര്‍വേസിനുമുള്ള 578 കോടി രൂപയുടെ കുടിശ്ശികയിലേക്ക് ഈ തുക വകയിരുത്താമെന്നും ബെഞ്ച് വ്യക്തമാക്കി.
578 കോടി രൂപ നല്‍കാനായിരുന്നു നേരത്തേ ഡല്‍ഹി ഹൈകോടതി വിധിച്ചത്. 308 കോടി രൂപ ഇതിനകം നല്‍കി. ശേഷിക്കുന്ന തുകയും പലിശയും നല്‍കാനാണ് സുപ്രീംകോടതി വിധി. ഓഹരി കൈമാറ്റത്തര്‍ക്കവുമായി ബന്ധപ്പെട്ട് 243 കോടി രൂപ പലിശയായി നിക്ഷേപിക്കാന്‍ എയര്‍ലൈന്‍സിനോട് 2020 നവംബര്‍ രണ്ടിന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സ്പൈസ് ജെറ്റ് നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.