പ്ലാന്റേഷന്‍ എക്‌സ്‌പോ നാളെ മുതല്‍

Related Stories

പ്ലാന്റേഷന്‍ മേഖലയ്ക്കായി എക്‌സ്‌പൊ ഒരുക്കി സര്‍ക്കാര്‍. തിരുവനന്തപുരം കനകക്കുന്നില്‍ നാളെമുതലാണ് 4 ദിവസം നീണ്ടുനില്‍ക്കുന്ന എക്‌സ്‌പൊ ആരംഭിക്കുന്നത്. പ്ലാന്റേഷന്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവ പരിചയപ്പെടുത്തുന്ന നൂറിലധികം സ്റ്റാളുകള്‍ ഇവിടെയുണ്ടാകും. പ്ലാന്റേഷന്‍ മേഖലയുമായി ബന്ധപ്പെട്ട നിരവധി സെമിനാറുകള്‍ സംഘടിപ്പിക്കും. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്ലാന്റേഷനുകളുടെയും സഹകരണ സൊസൈറ്റികളുടെയും വിതരണ-കച്ചവട ശൃംഖലയിലേയും ആളുകളുടെ സാന്നിധ്യവും എക്‌സ്‌പോയില്‍ ഉണ്ടാകും. ആഗോളതലത്തില്‍ തന്നെ കേരളത്തിന്റെ സാന്നിധ്യം ഉറപ്പ് വരുത്തുന്നതിനായി വരും വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര പ്ലാന്റേഷന്‍ എക്‌സ്‌പോ നടത്താനാണ് ഉദ്ദേശിക്കുന്നത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories