ഒടുവില്‍ ട്വിറ്റര്‍ കമ്പനിയുടെ സിഇഒയെ പ്രഖ്യാപിച്ചിരിക്കുകയാണ് ഉടമ ഇലോണ്‍ മസ്‌ക്. സ്വന്തം വളര്‍ത്തുനായ ഫ്‌ളോകിയെയാണ് മസ്‌ക് തത്സ്ഥാനത്തേക്ക് കണ്ടെത്തിയിരിക്കുന്ന പുതിയ ആള്‍. ട്വിറ്ററിന്റെ ഏറ്റവും ഒടുവിലത്തെ സിഇഒയും ഇന്ത്യന്‍ വംശജനുമായ പരാഗ് അഗ്രവാളിനേക്കാളും എന്തുകൊണ്ടും യോഗ്യന്‍ എന്നാണ് സ്വന്തം നായയുടെ ചിത്രത്തിന് ക്യാപ്ഷനായി മസ്‌ക് കുറിച്ചത്. സിഇഒ എന്നെഴുതിയ ട്വിറ്ററിന്റെ ബ്രാന്‍ഡഡ് ബ്ലാക്ക് ടീഷര്‍ട്ട് ധരിച്ച് സിഇഒയുടെ കസേരയില്‍ ഇരിക്കുന്ന ഫ്‌ളോകിയുടെ ചിത്രമാണ് മസ്‌ക് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
പരാഗ് അഗ്രവാളും മസ്‌കും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഇതിനകം തന്നെ ടെക്ക് ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പുതിയ ട്വീറ്റോടെ ഇരുവരുടെയും ബന്ധം വീണ്ടും വഷളാകുമെന്ന് തീര്‍ച്ചയാണ്.