ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന അപകടസാധ്യതാ മുന്നറിയിപ്പു നല്കി കേന്ദ്ര സര്‍ക്കാര്‍. നിര്‍ദേശം അവഗണിച്ചാല്‍ ബാങ്കിങ് വിവരങ്ങള്‍, പേര്, ജനന തീയതി, വിലാസം തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുക്കുമെന്നാണ് ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിങ്ങളുടെ പണം നഷ്ടപ്പെടാനും ഇടയാക്കും. ഇത് ഒഴിവാക്കുന്നതിനായി കൃത്യസമയത്ത് തന്നെ ഗൂഗിള്‍ ക്രോം അപ്ഡേറ്റ് ചെയ്യുവാനും കേന്ദ്രം നിര്‍ദേശിച്ചു.