മാര്‍ ബസേലിയസ് കൃസ്ത്യന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജില്‍ ഫിബ്രവരി 10 മുതല്‍ 14 വരെ നടത്തിയ 35-ാ മത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സിന് സമാപനമായി. പുതിയ കാലഘട്ടത്തില്‍ ഗവേഷണം വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട രീതിയില്‍ നടത്തി രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന് ശ്രമിക്കണമെന്ന് കേരള യൂണിവേഴ്‌സിറ്റ് ഓഫ് ഡിജിറ്റള്‍ സയന്‍സ് ഇന്നോവേഷന്‍ & ടെക്‌നോളജി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് പ്രത്യേക പ്രഭാഷണത്തില്‍ പറഞ്ഞു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പാള്‍ സെക്രട്ടറി പ്രൊഫ. കെ. പി. സുധീര്‍ അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ്, ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാര്‍ ബസേലിയസ് കൃസ്ത്യന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി പ്രിന്‍സിപ്പാള്‍ ഡോ. വി. ഐ. ജോര്‍ജ്ജ് ചടങ്ങിന് ആശംസ നേര്‍ന്നു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാര്‍, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രിന്‍സിപ്പാള്‍ ശാസ്ത്രജ്ഞന്‍ ഡോ. സി. അരുണന്‍ എന്നിവര്‍ സംസാരിച്ചു. മികച്ച പ്രബന്ധങ്ങള്‍ക്കും, മികച്ച അവതരണത്തിനും അവാര്‍ഡ് നല്‍കി.