പ്രധാനപ്പെട്ട ആയിരം പരസ്യദാതാക്കളില്‍ പകുതിയിലധികം പേരും ട്വിറ്ററില്‍ പരസ്യം നല്‍കുന്നത് അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. കൊക്ക കോള, യൂണിലിവര്‍, ജീപ്പ്, വെല്‍സ് ഫാര്‍ഗോ, മെര്‍ക്ക് തുടങ്ങിയ 645ല്‍ പരം വമ്പന്‍ ബ്രാന്‍ഡുകള്‍ ട്വിറ്ററില്‍ പേയ്ഡ് പരസ്യങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ചു കഴിഞ്ഞു. പ്രധാന പരസ്യദാതാക്കളായ ആയിരം പേരില്‍ നിന്നും ലഭിക്കേണ്ട തുകയുടെ അറുപത് ശതമാനത്തോളം ഇടിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ 127 മില്യണ്‍ ഡോളറായിരുന്ന പരസ്യ വരുമാനം ജനുവരിയോടെ 48 മില്യണായി കുറഞ്ഞു.
മസ്‌ക് കമ്പനിയേറ്റെടുത്തതു മുതല്‍ വരുമാനത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്.