റെക്കോഡ് ഉയരത്തിലെത്തി കേരളത്തിന്റെ വ്യവസായ വളര്‍ച്ചാ നിരക്ക്. 2021-22 ല്‍ 17.3 ശതമാനമാണ് കേരളത്തിന്റെ വ്യവസായ വളര്‍ച്ചാ നിരക്ക്.
കേരളത്തിന്റെ വ്യവസായ മേഖലയുടെ വളര്‍ച്ച നിരക്ക് കോവിഡാനന്തര ഘട്ടത്തില്‍ അതിവേഗം കുതിച്ചുയര്‍ന്നു എന്നാണ് റിവ്യൂ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. സമീപ വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിത്.
ഇതില്‍ മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ച പ്രത്യേകമെടുത്താല്‍ 18.9 ശതമാനമാണ്. ദേശീയാടിസ്ഥാനത്തില്‍ മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ച 18.16 ശതമാനമാണ്.
കേരളത്തിന്റേയും രാജ്യത്തിന്റേയും ഈ മേഖലയുടെ വളര്‍ച്ച ഏറെക്കുറെ ഒരേ തോതിലാണ്. 2014-15 ലെ 9.78 ശതമാനത്തില്‍ നിന്നാണ് കേരളത്തിന്റെ മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ച 18.9 ലെത്തിയത്. മാത്രമല്ല; ഇന്ത്യയുടെ ഫാക്ടറി മേഖലയില്‍ കേരളത്തിന്റെ പങ്ക് 2014-15 ലെ 1.2 ശതമാനത്തില്‍ നിന്ന് 2018 -19 ല്‍ 1.52 ശതമാനമായി ഉയരുകയും ചെയ്തു.