പ്രഫ. ഗോപിനാഥ് മുതുകാടിന്റെ മാജിക്ക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികളും കഴിഞ്ഞ ദിവസം നടന്ന ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി പ്രസന്റേഷൻ നടത്തി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ശാസ്ത്ര അഭിമുഖ്യം വളർത്തുന്നതിനായാണ് സയന്‍ഷ്യ വിഭാഗം ആരംഭിച്ചതെന്ന് സയന്‍ഷ്യയുടെ റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് കോര്‍ഡിനേറ്റര്‍ നിഷ വി. എം. പറഞ്ഞു. നാനോ ടെക്‌നോളജിയുടെ വിവിധ വശങ്ങള്‍ പാര്‍വ്വതി എല്‍. എസ്., സയ മറിയം തോമസ് എന്നിവര്‍ അവതരിപ്പിച്ചു. ടൂത്ത് പേസ്റ്റിന്റെ പ്രത്യേകതകളെക്കുറിച്ച് അപര്‍ണ്ണ പി. എല്‍. വിശദീകരിച്ചു.
കേരള യൂണിവേഴ്‌സിറ്റി പ്രഫസര്‍ ബിജുകുമാര്‍ അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞന്‍ ഡോ. പി ഹരിനാരയണന്‍, ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ ഡോ. എസ്. ബിജു എന്നിവര്‍ സംസാരിച്ചു.