ആറ് ദിവസത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഉയർന്നു.
കഴിഞ്ഞ നാല് ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ 640 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇന്ന് 320 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,760 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 40 രൂപ ഉയര്‍ന്നു. ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 5220 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 35 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 15 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 4315 രൂപയാണ്.