24 ലയണ്‍സ് ക്ലബുകളും കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷനും സെന്റ് ജോണ്‍സ് ആശുപത്രിയും സംയുക്തമായി കട്ടപ്പന ഫെസ്റ്റ് നഗരിയില്‍ സൗജന്യ പ്രമേഹ രോഗ നിര്‍ണയ ക്യാമ്പ് ആരംഭിച്ചു. 26 ആം തീയതി വരെ എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ ഒന്‍പത് വരെ ഇവിടെ എത്തുന്നവർക്ക് സൗജന്യമായി പ്രമേഹം പരിശോധിക്കാം.ഭക്ഷണം കഴിക്കും മുൻപ് ക്യമ്പിലെത്തി പ്രമേഹ പരിശോധന നടത്താം. ന്യൂട്രീഷന്റെ സേവനവും ക്യാമ്പിൽ ലഭ്യമാകും.
ലയണ്‍സ് റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.