അദാനി ഗ്രൂപ്പിന് ആവശ്യമെങ്കില്‍ ധാരാവി ചേരി പുനര്‍നിര്‍മാണത്തിന് ഉള്‍പ്പടെ ഇനിയും വായ്പ നല്‍കാന്‍ തയ്യാറാണെന്ന് ബാങ്ക് ഓഫ് ബറോഡ സിഇഒ സഞ്ജീവ് ഛദ്ദ പറഞ്ഞു.
ബാങ്ക് വായ്പ നല്‍കുന്നത് ഈടുകള്‍ പരിഗണിച്ചാണെന്നും അദാനി ഓഹരികളുടെ വില ഇടിയുന്നതില്‍ ആശങ്കയില്ലെന്നും ഒരഭിമുഖത്തില്‍ സിഇഒ വ്യക്തമാക്കി.
അടുത്ത മാസം കാലവധി എത്തുന്ന 50 കോടി രൂപയുടെ വായ്പകള്‍ അദാനി ഗ്രൂപ്പിന് തിരിച്ചടയ്ക്കേണ്ടതുണ്ട്. വായ്പാ തിരിച്ചടവിനായി അദാനി ഗ്രൂപ്പിന് ലോണ്‍ നല്‍കാന്‍ ഏതാനും ബാങ്കുകള്‍ വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബാങ്ക് ഓഫ് ബറോഡ സിഇഒയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
അതേസമയം, അദാനി ഗ്രൂപ്പിന് ഇതുവരെ എത്ര രൂപ വായ്പ നല്‍കിയെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
ബാങ്കുകളില്‍ നിന്ന് ഏകദേശം 80,000 കോടി രൂപയോളം അദാനി ഗ്രൂപ്പ് വായ്പ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.