ഇന്ത്യയില്‍ 25000 ഇലക്ട്രിക് വാഹനങ്ങള്‍ കൂടി നിരത്തിലിറക്കാനൊരുങ്ങി ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഊബര്‍. ടാറ്റ മോട്ടോഴ്‌സിന്റെ വാഹനങ്ങളാകും ഊബര്‍ ഇതിനായി ഉപയോഗിക്കുക. ഊബര്‍ ഇന്ത്യ പ്രസിഡന്റ് പ്രഭ്ജീത്ത് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. ഇലക്ട്രിക് വാഹന ഇക്കോസിസ്റ്റത്തില്‍ പ്രധാന സ്ഥാനം നേടാന്‍ തങ്ങളെ ഇതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷെയേര്‍ഡ് ടാക്‌സി മേഖലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായും പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ തുടരുന്ന സാഹചര്യത്തിലാണ് ഊബര്‍ ഇങ്ങനൊരു തീരുമാനവുമായി എത്തുന്നത്.