കേരള ട്രാവല്‍ മാര്‍ട്ട് വെര്‍ച്വല്‍ മീറ്റ് മെയ് 3 മുതല്‍

Related Stories

ടൂറിസം മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ബയര്‍- സെല്ലര്‍ മേളയായ
കേരള ട്രാവല്‍ മാര്‍ട്ടിന്റെ വെര്‍ച്വല്‍ മീറ്റ് മെയ് 3 മുതല്‍ ആരംഭിക്കും.
നാല് ദിവസം നീണ്ടുനില്‍ക്കുന്ന വെര്‍ച്വല്‍ മീറ്റ് മെയ് 6 ന് സമാപിക്കും. സംസ്ഥാന ടൂറിസം വകുപ്പിന്റെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ ടൂറിസം വ്യാപാരത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനോടൊപ്പം, വിദേശ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും വെര്‍ച്വല്‍ മീറ്റിലൂടെ ലക്ഷ്യമിടുന്നു. 2022 മെയ് മാസത്തില്‍ നടന്ന കെടിഎമ്മില്‍ രാജ്യത്തിനകത്തും വിദേശത്തു നിന്നുമുള്ള പങ്കാളികളുമായി നടന്ന ബിസിനസ് ചര്‍ച്ചകളുടെ തുടര്‍ നടപടികളും ഇത്തവണ ചര്‍ച്ച ചെയ്യും. കഴിഞ്ഞ വര്‍ഷം ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 1.8 കോടി കടന്നിരുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories