ജനുവരി മാസത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആഭ്യന്തര സര്‍വീസ് നടത്തിയ വിമാന കമ്പനിയായി ഇന്‍ഡിഗോ. ആകെ വിപണിയുടെ 54.6 ശതമാനവും നേടിക്കൊണ്ടാണ് ഇന്‍ഡിഗോയുടെ കുതിപ്പ്.
എയര്‍ ഇന്ത്യയും വിസ്താരയുമാണ് തൊട്ടുപിന്നില്‍. 9.2 ശതമാനമാണ് എയര്‍ഇന്ത്യയുടെ വിപണി പങ്കാളിത്തമെങ്കില്‍ വിസ്താരയുടേത് 8.8 ശതമാനമാണ്. 2023 ജനുവരിയില്‍ ആകെ 418 പരാതികളാണ് യാത്രക്കാരുമായി ബന്ധപ്പെട്ട് ആഭ്യന്തര സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്ക് ലഭിച്ചത്. 68.47 ലക്ഷം പേരാണ് ജനുവരിയില്‍ ഇന്‍ഡിഗോയില്‍ യാത്രചെയ്തത്. എയര്‍ ഇന്ത്യയിലും വിസ്താരയിലും 11.55 ലക്ഷം, 11.05 ലക്ഷം എന്നിങ്ങനെയായിരുന്നു യാത്രക്കാരുടെ എണ്ണം.