പ്രതിവര്‍ഷം 6.5 ലക്ഷം രൂപ വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്ത് പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളോട് 3.5 ലക്ഷം രൂപയ്ക്ക് ജോലി ചെയ്യാന്‍ സാധിക്കുമോ എന്ന് വിപ്രോ. വ്യവസ്ഥ അംഗീകരിക്കുന്നവര്‍ ഉടന്‍ കമ്പനിയെ വിവരം അറിയിക്കാന്‍ നിര്‍ദ്ദേശിച്ചു.
വെലോസിറ്റി ഗ്രാജ്വേറ്റ് വിഭാഗത്തിന് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളോടാണ് കമ്പനിയുടെ ചോദ്യം്.
ഏകദേശം 3,000- ലധികം ഉദ്യോഗാര്‍ത്ഥികളാണ് പരിശീലനം പൂര്‍ത്തിയാക്കി മാര്‍ച്ചില്‍ ജോലിയില്‍ പ്രവേശിക്കേണ്ടത്. ഈ സാഹചര്യത്തിലാണ് വിപ്രോ ഉദ്യോഗാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലാക്കിയത്. പരിശീലന കാലയളവിനു ശേഷം മൂല്യനിര്‍ണയത്തില്‍ മോശം പ്രകടനം നടത്തിയതിന് 425 ഫ്രഷര്‍മാരെ കമ്പനി പിരിച്ചുവിട്ടതിനുശേഷമാണ് പുതിയ നടപടിയുമായി രംഗത്തെത്തിയത്. ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെതിരെ ഒട്ടനവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.