നാല് വര്‍ഷത്തിനകം സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം നിലവിലുള്ള 4000ല്‍ നിന്ന് 15000 ത്തിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ 35ാം വാര്‍ഷികവും കെ.ആര്‍ ഗൗരിയമ്മ എന്‍ഡോവ്‌മെന്റ് പ്രഖ്യാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 4000 സ്റ്റാര്‍ട്ടപ്പുകള്‍ മുഖേന 40000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. സംരംഭക രംഗത്തെ സ്ത്രീ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ സാധിക്കണമെന്നും, സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച 1.33 ലക്ഷം സംരംഭത്തില്‍ 43000ത്തിലധികവും സ്ത്രീകളുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.