സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ക്രിസ് ക്യാപ്പിറ്റലില്‍ നിന്ന് 100 മില്യണ്‍ ഡോളര്‍ (828 കോടി)സമാഹരിക്കാനൊരുങ്ങി ലെന്‍സ്കാര്‍ട്ട്. ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരു പുതുയുഗ സ്ഥാപനത്തില്‍ ക്രിസ് ക്യാപ്പിറ്റല്‍ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമായിരിക്കുമിത്. ഇതോടെ ലെന്‍സ്കാര്‍ട്ട് ഇതു വരെ നിക്ഷേപകരില്‍ നിന്ന് സ്വരൂപിച്ച ആകെ തുക 500 മില്യണിലെത്തും.