യൂത്ത് കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25 ശനിയാഴ്ച, ഗാന്ധിജിയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും എന്ന വിഷയത്തിലാണ് പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് ക്യാനപ്രൂവ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് കട്ടപ്പന സ്പോണ്സര് ചെയ്യുന്ന ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം. ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിന് 5001 രൂപ, രണ്ടാം സമ്മാനം-3001 രൂപ, മൂന്നാം സമ്മാനം- 2001 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. മത്സരിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് രണ്ട് പേരടങ്ങുന്ന എത്ര ടീമുകള്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം. രജിസ്ട്രേഷന് 23-02-2023 വരെ മാത്രം. രജിസ്ട്രേഷന് 7559934627 എന്ന നമ്പറില്‍ ബന്ധപ്പെടുക.