ഈ വര്‍ഷം ഏറ്റവുമധികം സമ്പത്ത് നഷ്ടമായത് അംബാനിക്കും അദാനിക്കും

Related Stories

ലോക സമ്പന്ന പട്ടികയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സമ്പത്ത് നഷ്ടമായത് മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും.
2023 ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം, അദാനിയുടെ സമ്പത്ത് 78 ബില്യണ്‍ ഡോളറിലധികം ഇടിഞ്ഞു. ഏകദേശം 64 ലക്ഷം കോടി രൂപ. അതേസമയം അംബാനിയുടെ ആസ്തിയില്‍ 5 ബില്യണ്‍ ഡോളറിലധികം ഇടിവ് വന്നു. അതായത് ഏകദേശം 41,000 കോടി രൂപ. രണ്ട് ശതകോടീശ്വരന്മാര്‍ക്കും ഈ വര്‍ഷം നഷ്ടമായത് മൊത്തം 83 ബില്യണ്‍ ഡോളറാണ്.

ഈ മാസം ആദ്യം ഗൗതം അദാനിയെ മറികടന്ന് മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും സമ്ബന്നനായ ഇന്ത്യക്കാരനായി മാറിയിരുന്നു. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 81.5 ബില്യണ്‍ ഡോളറാണ് , ലോകത്തിലെ ഏറ്റവും മികച്ച ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 12-ാം സ്ഥാനത്താണ് മുകേഷ് അംബാനി. മറുവശത്ത് ഗൗതം അദാനിയുടെ സമ്ബത്ത് 42.7 ബില്യണ്‍ ഡോളറാണ്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories