ഇന്ത്യ ടുഡേയുടെ എഡിറ്റേഴ്സ് ചോയിസ് പുരസ്കാരം സ്വന്തമാക്കി കേരളത്തിന്റെ കാരവാന് ടൂറിസം പദ്ധതി.
ബെസ്റ്റ് എമേര്‍ജിങ് സ്റ്റേറ്റ് ഇന്‍ ഇന്നവേഷന്‍ വിഭാഗത്തിലാണ് കേരളത്തിന്റെ കാരവാന് ടൂറിസം പുരസ്കാരം നേടിയത്. ചടങ്ങില്‍ കേന്ദ്ര സാംസ്കാരിക വകുപ്പ് സഹമന്ത്രി അര്ജുന് രാം മേഘ്വാള് സംസ്ഥാന ടൂറിസം ഡെപ്യൂട്ടി ഡിറക്ടര്‍ എസ്. ശ്രീകുമാറിന് പുരസ്കാരം കൈമാറി.
കൂടുതല്‍ വിദേശ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ കോവിഡാനന്തരം ആരംഭിച്ച പദ്ധതിയാണ് കാരവാന് ടൂറിസം.