ഇരട്ടയാർ യൂത്ത് കോൺഗ്രസ് മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച്
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ഗാന്ധിജിയും സ്വാതന്ത്രസമരവും എന്ന വിഷയത്തിൽ മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ വിജയികളായവർക്ക് കട്ടപ്പന CANAPPROVE CONSULTANCY SERVICE സ്പോൺസർ ചെയ്യുന്ന ക്യാഷ് പ്രൈസും ട്രോഫിയും മാർച്ച് നാലിന് നടക്കുന്ന യൂത്ത് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം സമ്മേളനത്തിൽ വിതരണം ചെയ്യും.
കട്ടപ്പന സെന്റ് ജോർജ് എച്.എസ്.എസ്.ലെ ഡൈയിൻ ജിൻസ്, ശ്രെദ്ധ റെജി എന്നിവർ ഒന്നാം സ്ഥാനവും, ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ശാന്തിഗ്രാം സ്കൂളിലെ മിത്രാ ബിനോ, ആവണി സുരേഷ് രണ്ടാം സ്ഥാനവും, ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ ആൽബിൻ സണ്ണി, ക്രിസ് റെജി മൂന്നാം സ്ഥാനവും നേടി.
വാഴവര സെന്റ് മേരീസ് സ്കൂളിലെ സാമൂവൽ തോമസ്& നോയൽ ജോമോൻ, ജെറാൾഡ് റെജി & ഇസബെൽ ജോർജ് എന്നിവർ നാലും അഞ്ചും സ്ഥാനങ്ങൾ നേടി പ്രോത്സാഹന സമ്മാനത്തിന് അർഹരായി.
ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള 25 ടീമുകൾ പങ്കെടുത്തു. 5 ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി.
ബസ്സർ റൗണ്ട്, റാപ്പിട് ഫയർ റൗണ്ട്, ഡൂ ഓർ ഡൈ റൗണ്ട് , പിക്ചർ റൗണ്ട്, എന്നിങ്ങനെ അഞ്ചു റൗണ്ടുകളിലായിരുന്നു ഫൈനൽ മത്സരം നടന്നത്.
മത്സരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകി.
ഒന്നാം സമ്മാനമായി 5001 രൂപയും ട്രോഫിയും രണ്ടാം സമ്മാനമായി 3001 രൂപയും ട്രോഫിയും മൂന്നാം സമ്മാനമായി 2001 രൂപയും ട്രോഫിയും നാലും അഞ്ചും സ്ഥാനങ്ങൾ നേടിയവർക്ക് 1001 രൂപയും ട്രോഫിയും ആണ് സമ്മാനങ്ങൾ.
KPSTA ട്രഷററും,തങ്കമണി സെൻതോമസ് സ്കൂളിലെ മലയാളം അധ്യാപകനായ ജോബിൻ കളത്തിക്കാട്ടിൽ
ക്വിസ് മാസ്റ്ററായി.