പ്രഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, അതിന്‍റെ സ്വതന്ത്ര ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസ് സംവിധാനമായ ഹൗസ് ഓഫ് കെബിഎഫ്‌സിയിലൂടെ എഫ്‌എംസിജി (ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്) വിപണിയിലേക്ക് പ്രവേശിക്കുന്നു.
ക്രെവിന്‍ എന്ന ബ്രാന്‍ഡിനു കീഴില്‍ പുതിയ ശ്രേണിയിലുള്ള ബനാന ചിപ്‌സുകളുടെ ലോഞ്ചിംഗ് കമ്ബനി പ്രഖ്യാപിച്ചു.
ഹൗസ് ഓഫ് കെബിഎഫ്‌സിയുടെ ആദ്യ ഡയറക്‌ട് ടു കണ്‍സ്യൂമര്‍ ബ്രാന്‍ഡാണ് ക്രെവിന്‍. എല്ലാക്കാര്യങ്ങളിലും ആരാധകരുടെ പങ്കാളിത്തം വിലമതിക്കുന്ന ഒരു ക്ലബ് എന്ന നിലയില്‍, കേരളത്തിന്‍റെ രുചികളും പാരമ്ബര്യങ്ങളും ആഘോഷിക്കുന്ന ഒരു ഉത്പന്നം വാഗ്ദാനം ചെയ്യുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഹൗസ് ഓഫ് കെബിഎഫ്‌സിയുടെ കീഴിലുള്ള ആദ്യ ഉത്പന്നത്തിന്‍റെ ലോഞ്ചിംഗിനെക്കുറിച്ച് കെബിഎഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.
ക്ലാസിക് സാള്‍ട്ടഡ്, പെരി-പെരി, സ്പാനിഷ് ടാംഗോ ടൊമോറ്റോ, സോര്‍ ക്രീം ആന്‍ഡ് ഒനിയന്‍ എന്നിങ്ങനെ നാലു വ്യത്യസ്ത രുചികളില്‍ കേരളത്തിലെല്ലായിടത്തും തുടക്കത്തില്‍ ഉത്പന്നം ലഭിക്കും. 25 ഗ്രാം, 50 ഗ്രാം എന്നീ അളവുകളിലുള്ള പായ്ക്കറ്റുകളായിരിക്കും വില്പനയ്ക്കുണ്ടാവുക.