ഇന്ത്യക്ക് എട്ട് ശതമാനത്തോളം സാമ്പത്തിക വളര്‍ച്ച നേടാനാകുമെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ്. നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനും സബ്‌സിഡികള്‍ കുറയ്ക്കാനുമുള്ള തീരുമാനത്തിലൂന്നിയ കേന്ദ്ര ബജറ്റിനെയും അദ്ദേഹം പ്രശംസിച്ചു. ആഗോള സാമ്പത്തിക നേതൃത്വത്തിലേക്ക് എത്തുവാന്‍ ഇന്ത്യ സ്വകാര്യ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.