ഭാരതി എയര്‍ടെല്‍ ഉടമ സുനില്‍ മിത്തല്‍ പേടിഎമ്മുമായി പങ്കാളിത്തത്തിനൊരുങ്ങുന്നു എന്ന ബ്ലൂംബെര്‍ഗ് വാര്‍ത്തയ്ക്ക് പിന്നാലെ ഓഹരി വിപണിയില്‍ അഞ്ച് ശതമാനം നേട്ടമുണ്ടാക്കി പേടിഎം. സ്റ്റോക് ഡീല്‍ വഴി പേടിഎം പേമെന്റ്‌സ് ബാങ്കുമായി എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് ലയനത്തിന് തയാറെടുക്കുന്നുവെന്നാണ് സൂചന. ഇതു കൂടാതെ മറ്റ് ഓഹരി ഉടമകളില്‍ നിന്നും സുനില്‍ മിത്തല്‍ പേടിഎമ്മിന്റെ ഓഹരികള്‍ വാങ്ങാന്‍ ശ്രമിക്കുന്നതായും വാര്‍ത്ത പുറത്ത് വരുന്നു.
ഐപിഒ തുകയേക്കാള്‍ 70 ശതമാനം നഷ്ടത്തിലാണ് നിലവില്‍ വ്യാപാരം നടത്തുന്നതെങ്കിലും ലയന വാര്‍ത്തകള്‍ പേടിഎമ്മിന്റെ ഓഹരികള്‍ക്ക് ഉണര്‍വ് നല്‍കിയിട്ടുണ്ട്.