സീഡിംഗ് കേരള ആറാം പതിപ്പ് മാര്‍ച്ച് ആറിന് രാവിലെ 10 ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ ധനകാര്യ മന്ത്രി ടി എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.
സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപസാധ്യതകളെ കുറിച്ച് അറിയാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് ‘സീഡിംഗ് കേരള 2023’ സംഘടിപ്പിക്കുന്നത്.
നൂറില്‍ അധികം അതിസമ്പന്നര്‍, രാജ്യത്തുടനീളമുള്ള അമ്പതില്‍ അധികം നിക്ഷേപകര്‍, നാല്‍പ്പതില്‍ അധികം സ്പീക്കര്‍മാര്‍, നിരവധി സ്റ്റാര്‍ട്ടപ്പുകള്‍, കോര്‍പറേറ്റുകള്‍, നയരൂപകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.