സംരംഭങ്ങളെ അവരുടെ ബിസിനസ് വളര്‍ത്തുന്നതില്‍ സഹായിക്കാന്‍ സ്വകാര്യ 5ജി സേവനവുമായി ഇന്ത്യന്‍ ടെക്ക് കമ്പനിയായ ഇന്‍ഫോസിസ്. 5ജി സേവനത്തിനൊപ്പം സംരംഭങ്ങള്‍ക്ക് ഉയര്‍ന്ന ബാന്‍ഡ്വിഡ്ത്ത്, കുറഞ്ഞ ലേറ്റന്‍സി, വിശ്വസനീയമായ വയര്‍ലെസ് കണക്റ്റിവിറ്റി എന്നിവ ഉറപ്പാക്കുമെന്നും ഇന്‍ഫോസിസ് വ്യക്തമാക്കി.
കമ്പനികള്‍ക്ക് മാത്രമാകും ഈ സേവനം ലഭ്യമാകുക. സ്വകാര്യ വ്യക്തികള്‍ക്ക് ഇതു ലഭ്യമാകില്ലെന്നും ഇന്‍ഫോസിസ് അറിയിച്ചു.