സര്‍വീസ് സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ സംഘങ്ങള്‍, റീജിയണല്‍ റൂറല്‍ കോപ്പറേറ്റീവ് സൊസൈറ്റികള്‍, എംപ്ലോയ്‌സ് സഹകരണ സംഘങ്ങള്‍, അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ മുഴുവൻ പ്രാഥമിക സഹകരണ സംഘങ്ങളിലെയും നിക്ഷേപങ്ങളുടെ പലിശ പുതുക്കി നിശ്ചയിച്ചു. സഹകരണ മന്ത്രിയും, ചെയർമാനുമായ വി.എൻ വാസവന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. തീരുമാനപ്രകാരം രണ്ട് വര്‍ഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ ആറര ശതമാനത്തില്‍ നിന്നും ഏഴ് ശതമാനമായി ഉയര്‍ത്തിയിരിക്കുകയാണ്.15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ അഞ്ച് ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ ഇത് 4.75 ശതമാനമായിരുന്നു.
മൂന്ന് മാസം (46 ദിവസം മുതല്‍ 90 ദിവസം)വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 5.25 ശതമാനത്തില്‍ നിന്നും അഞ്ചര ശതമാനത്തിലേയ്ക്ക് ഉയര്‍ത്തി. ആറ് മാസം (91 ദിവസം മുതല്‍ 180 ദിവസം) വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ആറ് ശതമാനമായിരിക്കും ഇനി മുതല്‍ പലിശ. ഒരു വര്‍ഷം (181 ദിവസം മുതൽ 364 ദിവസം) വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.25 ശതമാനമായും, ഒരു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴ് ശതമാനമായും പലിശ പുതുക്കി നിശ്ചയിച്ചു. വിവിധ വായ്പകളുടെ പലിശ നിരക്കില്‍ അര ശതമാനംവരെ കുറവും വരുത്തിയിട്ടുണ്ട്. വായ്പകളുടെ സ്വഭാവം അനുസരിച്ചായിരിക്കും പലിശ നിരക്ക് നിര്‍ണയിക്കുക.
Home Uncategorized നിക്ഷേപങ്ങൾക്ക് പലിശ കൂട്ടി, വായ്പ പലിശ കുറച്ചു: പുതിയ നിരക്കുമായി സഹകരണ ബാങ്കുകൾ