ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഞ്ചാരികളെ ആകര്‍ഷിക്കും വിധം ഇടുക്കി ജില്ലയിലെ കുമളിയില്‍ ഒട്ടകത്തലമേട് ടൂറിസം വികസന പദ്ധതി നടപ്പിലാക്കുന്നു. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
സമുദ്ര നിരപ്പില്‍ നിന്നും രണ്ടായിരത്തോളം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒട്ടകത്തലമേടില്‍ നിന്നും തേക്കടി തടാകം, കുമളി, തമിഴ്‌നാട് പ്രദേശങ്ങള്‍ എന്നിവയുടെ വിദൂരദൃശ്യം ആസ്വദിക്കാന്‍ സാധിക്കും. കൂടുതല്‍ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന വിധത്തില്‍ കുമളി ഗ്രാമ പഞ്ചായത്തും ടൂറിസം വകുപ്പും സംയുക്തമായി ഒന്നര കോടി രൂപ ചിലവഴിച്ചാണ് വികസന പദ്ധതി നടപ്പിലാക്കുന്നത്.
പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ വളര്‍ത്തി കൊണ്ടുവരുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഡെസ്റ്റിനേഷന്‍ ചലഞ്ച്.
ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിക്കുള്ളിലെ ടൂറിസം സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി, ഡിപിആര്‍ തയ്യാറാക്കി ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് പ്രൊപ്പോസല്‍ സമര്‍പ്പിക്കേണ്ടത്.