ബ്ലൂസ്‌കൈ എന്ന പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുമായി ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോഴ്‌സി. ടെസ്റ്റിങ് ഘട്ടത്തിലുള്ള ആപ്പ് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ അവതരിപ്പിച്ചു. ട്വിറ്ററിന് ഒരു പകരക്കാരനായിരിക്കും ഈ ബ്ലൂസ്‌കൈയെന്നാണ് വിലയിരുത്തല്‍.
ജാക്ക് ഡോഴ്‌സിയും ഇലോണ്‍ മസ്‌കും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്നതിനിടെ അദ്ദേഹം തിരികെ ട്വിറ്ററിലെത്തിയേക്കുമെന്ന ചില ഊഹാപോഹങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പുതിയ പ്ലാറ്റ്‌ഫോമിന്റെ കടന്നു വരവോടെ അതിനും അന്ത്യമായി.
കഴിഞ്ഞ വര്‍ഷം 13 മില്യണ്‍ ഡോളര്‍ ഫണ്ടിങ് നേടാന്‍ ബ്ലൂസ്‌കൈക്ക് സാധിച്ചിരുന്നു.