എന്നും കാലത്തിനനുസരിച്ചുള്ള ട്രെന്‍ഡുകള്‍ക്കൊപ്പം ചേരുന്നയാളാണ് ലോകത്തെ ഏറ്റവും വലിയ ധനികരിലൊരാളായ ഇലോണ്‍ മസ്‌ക്. അടുത്ത കാലം വരെ ക്രിപ്‌റ്റോകറന്‍സിക്ക് അദ്ദേഹം നല്‍കി വന്ന പിന്തുണയും പ്രോത്സാഹനവും ഡോഷ്ഫാദര്‍ എന്ന പേരു പോലും അദ്ദേഹത്തിന് നേടിക്കൊടുത്തിരുന്നു. ഇപ്പോഴിതാ ക്രിപ്‌റ്റോയില്‍ നിന്ന് എഐയിലേക്ക് ഇഷ്ടം മാറ്റിയിരിക്കുകയാണ് മസ്‌ക്. മസ്‌ക് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.
ഞാന്‍ ക്രിപ്‌റ്റോയ്‌ക്കൊപ്പമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എഐ ആണ് താത്പര്യം-മസ്‌ക് ട്വീറ്റ് ചെയ്തു. 2025 ഓടെ എഐ ഏതൊരു മനുഷ്യനേക്കാളും മിടുക്കുള്ളതാകുമെന്നും നമ്മെ മറികടക്കുമെന്നും 2020ല്‍ മസ്‌ക് പറഞ്ഞിരുന്നു.
ഓപ്പണ്‍ എഐ അടക്കം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത് മസ്‌കിന്റെ വാക്കുകള്‍ നെറ്റീസണ്‍സ് വളരെ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.