ഇ- കൊമേഴ്സ് ശൃംഖലയായ ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് മുഖാന്തരം കുടുംബശ്രീ ഉല്‍പ്പന്നങ്ങളും വാങ്ങാനുള്ള അവസരമൊരുക്കുന്നു.
കുടുംബശ്രീ സംരംഭകര്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഒഎന്‍ഡിസി പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്നതിലൂടെ, വില്‍പ്പന മെച്ചപ്പെടുത്താനും ഉയര്‍ന്ന വരുമാനം നേടാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് ഇ- കൊമേഴ്സ് വിപണിയില്‍ നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും തുല്യ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സഹായിക്കും.
നിലവില്‍, ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ മുഖാന്തരം കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ട്. ആമസോണിലൂടെ 635 ഉല്‍പ്പന്നങ്ങളും, ഫ്ലിപ്കാര്‍ട്ടിലൂടെ 40 ഉല്‍പ്പന്നങ്ങളുമാണ് വില്‍ക്കുന്നത്. ഡിജിറ്റല്‍ ഇ- കൊമേഴ്സ് ഉപഭോക്താക്കള്‍ക്കിടയില്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്കുളള സ്വീകാര്യത കണക്കിലെടുത്താണ് ഒഎന്‍ഡിസി മുഖാന്തരവും വില്‍പ്പന നടത്താന്‍ പദ്ധതിയിടുന്നത്.
ആദ്യ ഘട്ടത്തില്‍ കുടുംബശ്രീ സംരംഭകര്‍ നിര്‍മ്മിക്കുന്ന 140 ഓളം ഉല്‍പ്പന്നങ്ങളാണ് ഒഎന്‍ഡിസിയില്‍ വില്‍പ്പനയ്ക്ക് എത്തുക. ഇവയില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുന്നതാണ്. അട്ടപ്പാടി ആദിവാസി മേഖലകളിലുള്ള കുടുംബശ്രീ സംരംഭകര്‍ നിര്‍മ്മിക്കുന്ന ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളും ഉണ്ടാകും. ഉല്‍പ്പന്നങ്ങളുടെ ഓര്‍ഡര്‍ ലഭിച്ചാലുടന്‍ രാജ്യത്തെവിടേക്കും എത്തിക്കാനുള്ള സൗകര്യവും ലഭ്യമാണ്.