ഗോഡുഗോ കേരളത്തിലും

Related Stories

ടാക്‌സി ബുക്കിംഗ് ആപ്പ് ഗോഡുഗോ ലോക വനിതാദിനത്തില്‍ കേരളത്തിലുമെത്തുന്നു. മാര്‍ച്ച് എട്ടിന് രാവിലെ 11 ന് എറണാകുളം മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. എം.ബീന ഐഎഎസ്, എറണാകുളം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഐഎഎസ് , ചലച്ചിത്രതാരം ഭാവന, എഴുത്തുകാരി കെ.എ.ബീന, ഇന്ത്യന്‍ എയര്‍ഫോഴ്സ് മുന്‍ പൈലറ്റ് ശ്രീവിദ്യ രാജന്‍, കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഐ. ക്ലാരിസ്സ, ഡയറക്ടര്‍ കെയ്റ്റ്ലിന്‍ മിസ്റ്റികാ എന്നിവര്‍ ചേര്‍ന്ന് ആപ്പ് ഉദ്ഘാടനം ചെയ്യും.

യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും കൂടുതല്‍ സുരക്ഷിതത്വവും സൗകര്യവും പ്രദാനം ചെയ്യുന്ന ‘ഗോഡുഗോ’ ആപ്പ് നഗര-ഗ്രാമ വ്യത്യാസമില്ലാതെ കേരളം മുഴുവന്‍ ലഭ്യമാകുമെന്ന് ഗോഡുഗോ ട്രാവല്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ എസ്‌ഐ നാഥന്‍, റീജ്യണല്‍ ഡയറക്ടര്‍ എസ് ശ്യാം സുന്ദര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

യാത്രക്കാര്‍ക്ക് പ്രത്യേകിച്ച് വനിതാ യാത്രക്കാര്‍ക്ക് യാതൊരു ഭയവും കൂടാതെ സുരക്ഷിതമായി തന്നെ ഗോഡുഗോ വഴി യാത്ര ചെയ്യാന്‍ കഴിയും. യാത്രയ്ക്കിടയില്‍ യാത്രക്കാര്‍ക്കോ ഡ്രൈവര്‍ക്കോ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ‘ഗോഡുഗോ’ ആപ്പിലെ അഡ്വാന്‍സ്ഡ് എസ്ഒഎസ് സിസ്റ്റം വഴി അടുത്ത പോലിസ് സ്റ്റേഷനിലേക്കും അടുത്ത വ്യക്തികളിലേക്കും സന്ദേശം എത്തിക്കാന്‍ കഴിയും. ബന്ധപ്പെട്ട വ്യക്തികള്‍ ഇത് സ്വീകരിക്കുന്നതുവരെ അലാം മുഴങ്ങിക്കൊണ്ടിരിക്കുകയും ഇതിലൂടെ ഉടനടി സഹായം എത്തുകയും ചെയ്യും. വനിതാ ഡ്രൈവര്‍മാര്‍ക്കും സുരക്ഷിതമായി ജോലി ചെയ്യാന്‍ സാധിക്കുന്നതാണ് ഗോഡുഗോയെന്ന് ഗോഡുഗോ ചെയര്‍മാന്‍ പറഞ്ഞു.

വിനോദയാത്രയ്ക്കോ, വാടകയ്ക്കോ കേരളത്തിനു പുറത്ത് പോകാനും ഗോഡുഗോ വഴി യാത്രക്കാര്‍ക്ക് ബുക്കു ചെയ്യാം. പ്ലോ സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പ് സ്റ്റോര്‍ മുഖേന ഗോഡുഗോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ‘ഗോഡുഗോ’ ആപ്പ് ലോഗോ പ്രകാശനവും വാര്‍ത്താ സമ്മേളനത്തില്‍ എസ്.ഐ.നാഥന്‍ നിര്‍വ്വഹിച്ചു. എച്ച്.ആര്‍.ഡയറക്ടര്‍ ടി.ആര്‍.അക്ഷയ്, ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജെ.ധന വെങ്കടേഷ്, അഡ്വൈസര്‍ ക്യാപ്റ്റന്‍ ശശി മണിക്കത്ത് എന്നിവരും പങ്കെടുത്തു

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories