രാജ്യത്തെ 125 നഗരങ്ങളിലേക്ക് കൂടി 5ജി സേവനം വ്യാപിപ്പിച്ചതായി ഭാരതി എയര്‍ടെല്‍. ഇതോടെ എയര്‍ടെല്‍ 5ജി സേവനം ലഭ്യമകുന്ന രാജ്യത്തെ ആകെ നഗരങ്ങളുടെ എണ്ണം 265 ആയി. തങ്ങളുടെ 5ജി ഉപയോക്താക്കളുടെ എണ്ണം ഒരു കോടി പിന്നിട്ടതായി അടുത്തിടെ കമ്പനി അറിയിച്ചിരുന്നു.
ഏറ്റവും മികച്ച ഇന്റര്‍നെറ്റ് സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതില്‍ എയര്‍ടെല്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ന് മുതല്‍ 125 നഗരങ്ങളില്‍ കൂടി സേവനം ലഭ്യമാകുമെന്നും എയര്‍ടെല്‍ സിടിഒ രണ്‍ദീപ് ശേഖോണ്‍ പറഞ്ഞു. അടുത്ത മാര്‍ച്ചോടെ രാജ്യം മുഴുവനും 5ജി വ്യാപിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.