ഓട്ടോ ഓടിച്ച് സാക്ഷാല്‍ ബില്‍ഗേറ്റ്‌സ്; വീഡിയോ വൈറല്‍

Related Stories

ഇന്ത്യ സന്ദര്‍ശനത്തിനിടെ ഓട്ടോറിക്ഷ ഓടിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ഇന്ത്യയിലേക്ക് അടുത്തിടെ നടത്തിയ യാത്രയില്‍ ഒരു മഹീന്ദ്ര ട്രെയോ ഇലക്ട്രിക് ഓട്ടോയാണ് അദ്ദേഹം ഓടിച്ചത്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ അദ്ദേഹം പങ്കു വെച്ച ഇലക്ട്രിക് ഓട്ടോ ഓടിക്കുന്നതിന്റെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. ഓട്ടോ യാത്ര ഇഷ്ടപ്പെട്ടെന്നു മാത്രമല്ല മഹീന്ദ്ര ഗ്രൂപ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര അടുത്ത തവണ ഒരു മത്സരയോട്ടം നടത്താന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുകയും ചെയ്തു.
‘മൂന്ന് ചക്രങ്ങള്‍, മലിനീകരണം, ശബ്ദം എന്നിവ തീരെയില്ല’ എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ. യാത്രയില്‍ ഹോണ്‍ ഒഴികെ ബാക്കിയെല്ലാം നിശ്ശബ്ദമായിരുന്നു എന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories