പൂക്കച്ചവടത്തിലൂടെ സഹോദരിമാര്‍ സമ്പാദിക്കുന്നത് കോടികള്‍

Related Stories

ബെംഗളൂരു പോലെ തിരക്കുപിടച്ച നഗരത്തില്‍ ഏറ്റവും വിലപ്പെട്ടത് സമയം തന്നെയാണ്. മറ്റിടങ്ങളില്‍ നിന്നു ധാരാളം പൂവ് എത്തുന്ന ബെംഗളൂരു നഗരത്തില്‍ പൂക്കള്‍ക്ക് ക്ഷാമമില്ല. എന്നാല്‍ അവ നേരിട്ട് കൈകളില്‍ എത്തുന്നില്ലെന്നു മാത്രം. ഉപയോക്താക്കള്‍ തേടി പോകണം. അതു തിരിച്ചറിഞ്ഞു കൊണ്ടാണ് ഹൂവ് എന്ന ഫ്ളോറല്‍ സ്റ്റാര്‍ട്ടപ്പിലേക്ക് ബെംഗളൂരു സ്വദേശികളായ യശോദ, റിയ എന്നീ രണ്ട് സഹോദരിമാര്‍ കടക്കുന്നത്.
ഒരു ഏഞ്ചല്‍ നിക്ഷേപകനില്‍ നിന്ന് 10 ലക്ഷം രൂപയുടെ പ്രാരംഭ നിക്ഷേപത്തില്‍ ആരംഭിച്ച ഈ ഫ്‌ളോറല്‍ സ്റ്റാര്‍ട്ടപ്പ് പ്രതിവര്‍ഷം 8 കോടി രൂപയുടെ വിറ്റുവരവാണ് നേടുന്നത്.
ആവശ്യക്കാര്‍ക്ക് ഓര്‍ഡറുകള്‍ പ്രകാരം പൂക്കള്‍ വീട്ടുപടിക്കല്‍ എത്തും. അതും സബ്‌സ്‌ക്രിപ്ഷന്‍ രീതിയില്‍. ബില്ലുകള്‍ മാസാദ്യമോ, മാസാവസാനമോ തീര്‍ത്താല്‍ മതിയാകും.
പൂക്കച്ചവടം എന്ന ആശയം യെശോദയ്ക്കുണ്ടായപ്പോള്‍ സഹോദരി കോളേജില്‍ പഠിക്കുകയായിരുന്നു. സംരംഭം എന്ന ആശയത്തില്‍ ഇരുവരും ആകൃഷ്ടരായതോട കാര്യങ്ങള്‍ വേഗത്തിലായി. അങ്ങനെ 2019ല്‍ ഹൂവ് ജനിച്ചു. ചെറുകിട കര്‍ഷകരും, ഫാമുകളുമായി നേരിട്ട് ബന്ധം സ്ഥാപിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. എന്നും ബിസിനസ് ഉണ്ടാകുമെന്നതിനാല്‍ കര്‍ഷകരും കൂടെ നിന്നു.
പൂക്കളെ കൂടുതല്‍ നേരം പുതുതായി നിലനിര്‍ത്തുന്ന ഗുണനിലവാരമുള്ള ഒരു പാക്കിങ് പ്രക്രിയയാണ് ഹൂവില്‍ ഉപയോഗിക്കുന്നത്. മാലകള്‍, തുളസി, ദര്‍ഭ പുല്ല് തുടങ്ങി വ്യത്യസ്ത പച്ചിലകള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഹൂവ് ഇന്നു വാഗ്ദാനം ചെയ്യുന്നുണ്ട്.
ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, മൈസൂര്‍, പൂനെ, മുംബൈ, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളില്‍ നിന്ന് പ്രതിമാസം 1.5 ലക്ഷം ഓര്‍ഡറുകളോളം ഹൂവിന് ലഭിക്കുന്നുണ്ട്. പൂക്കള്‍ക്കൊപ്പം കഴിഞ്ഞവര്‍ഷം മുതല്‍ ഹൂവ് അഗര്‍ബത്തികളും വാഗ്ദാനം ചെയ്യുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories