30 കോടി വിറ്റുവരവ്: ദേഗയുടേത് ഒരു ഓര്‍ഗാനിക് വിജയഗാഥ

Related Stories

സ്‌കൂള്‍,കോളജ് കാലത്ത് തമിഴ്‌നാട് ഈറോഡ് സ്വദേശിനിയായ ആരതിയെ
ഏറ്റവും കൂടുതല്‍ അലട്ടിയിരുന്നത് ചര്‍മ്മ പ്രശ്‌നങ്ങളായിരുന്നു. പ്രത്യേകിച്ച് മുഖക്കുരു.
പല ഡോക്ടര്‍മാരെയും കണ്ടിട്ടും ഫലമുണ്ടായില്ല.
ഒരു ഡോക്ടര്‍ നിര്‍ദേശിച്ച ക്രീം പതിവായി ഉപയോഗിച്ചു. നിര്‍ത്തിയപ്പോള്‍ ചര്‍മ്മം കൂടുതല്‍ വഷളായി.
ആ ക്രീമില്‍ ബെന്‍സോയില്‍ പെറോക്സൈഡ് (2.5%) ഉണ്ടെന്നും രാസവസ്തുക്കള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചര്‍മ്മത്തില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുമെന്നും ആരതി മനസ്സിലാക്കി. പിന്നീട്
ഇത്തരം ഔഷധങ്ങളൊക്കെ നിര്‍ത്തി വീട്ടിലുണ്ടാക്കുന്ന ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചു. ഇത് ദീര്‍ഘകാലത്തില്‍ ഫലം നല്‍കി. തന്നെ പോലെ ചര്‍മ്മപ്രശ്‌നങ്ങള്‍ അലട്ടുന്ന നിരവധി പേര്‍ ചുറ്റുമുണ്ടെന്നും ഇത്തരം ഉത്പന്നങ്ങള്‍ അവര്‍ക്കും ഗുണം ചെയ്യുമെന്നും ആരതിക്ക് മനസ്സിലായി. അങ്ങനെ ഓര്‍ഗാനിക് ചര്‍മ്മ സംരംക്ഷണ ഉത്പന്നങ്ങളുടെ വിപണി സാധ്യത മനസ്സിലാക്കി.
2017ല്‍ ഒരു സോപ്പ് നിര്‍മ്മാണ ശില്‍പശാലയില്‍ പങ്കെടുത്തു.
തുടര്‍ന്ന് വീട്ടില്‍ പലതരം സോപ്പുകള്‍ നിര്‍മ്മിച്ചു. ചാര്‍ക്കോള്‍ സോപ്പ് ആയിരുന്നു അതിലൊന്ന്. അത് ചര്‍മ്മത്തിന് നല്ല മാറ്റമുണ്ടാക്കി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചാര്‍ക്കോള്‍ സോപ്പ് പരീക്ഷിച്ചു. അവരും നല്ല അഭിപ്രായം പറഞ്ഞതോടെ ഓറഞ്ച് പീല്‍ സോപ്പ്, റോസ് സോപ്പ്, ഹെര്‍ബല്‍ സോപ്പ്, ചാര്‍ക്കോള്‍ സോപ്പ് എന്നിങ്ങനെ പലതരം സോപ്പുകള്‍ ഉണ്ടാക്കി. അപ്പോഴേക്കും വിവാഹം കഴിച്ചു. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണയോടെ ഈറോഡില്‍ ഒരു ചെറിയ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിച്ചു. ഏതാനും ഉല്‍പന്നങ്ങളുമായി ദേഗ ഓര്‍ഗാനിക്‌സ് എന്ന സംരംഭം ആരംഭിച്ചു.
തിരഞ്ഞെടുത്ത ഷോപ്പുകളില്‍ മാത്രം വില്‍പ്പനക്ക് വച്ചു. അങ്ങനെ വിപണി പിടിച്ചു. സ്ഥാപനം ആരംഭിച്ച് നാലു വര്‍ഷം കൊണ്ട് വലിയ ഉയരങ്ങള്‍ സ്വന്തമാക്കാന്‍ ഈ 28 കാരിക്കും ദേഗയ്ക്കും സാധിച്ചു.
30 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ഇപ്പോള്‍ നേടുന്നത്. ഇതിനിടെ ഓണ്‍ലൈനായും ആവശ്യക്കാര്‍ ദേഗയെ തേടിയെത്തി.
നിരവധി ഓര്‍ഗാനിക് സോപ്പുകള്‍, ചര്‍മ്മസംരക്ഷണ ക്രീമുകള്‍, ലിപ് ബാമുകള്‍ തുടങ്ങി വ്യത്യസ്ത ഉല്‍പ്പന്നനിര തന്നെ ദേഗയ്ക്ക് ഉണ്ട്. ഒരാള്‍ മാത്രമായിരുന്നു ആദ്യം സഹായത്തിനുണ്ടായിരുന്നത്. ഇപ്പോള്‍ നിരവധി ജീവനക്കാരുണ്ട്.
കുടുംബഭൂമിയായ 60 ഏക്കറില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ ആവശ്യമായ കറ്റാര്‍വാഴ, തേങ്ങ , ആവണക്കെണ്ണ അടക്കമുള്ള ചേരുവകള്‍ സ്വന്തമായി ഉല്‍പാദിപ്പിക്കുന്നു. ചില വസ്തുക്കള്‍ വിദേശത്ത് നിന്നും വരുത്തുന്നു. ഇവയും ജൈവ ഉല്‍പ്പന്നങ്ങളാണെന്ന് ഉറപ്പുവരുത്താന്‍ ഒരു ടീം തന്നെ പ്രവര്‍ത്തിക്കുന്നു. 250 രൂപ മുതല്‍ 1200 രൂപവരെയാണ് ഉത്പന്നങ്ങളുടെ വിലനിലവാരം.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories