സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് മേഖലാ ഫെലിസിറ്റേഷന്‍ കൗണ്‍സിലുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗ തീരുമാനം. നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനായി പഴയ ചട്ടം ഭേദഗതി ചെയ്ത് കേരള സൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ ഫെലിസിറ്റേഷന്‍ ചട്ടങ്ങള്‍ 2023 എന്ന പേരില്‍ പുതിയത് ന്‌ലവില്‍ വരും.