ഏപ്രില്‍ ഒന്നു മുതല്‍ മെഴ്‌സിഡീസ് ബെന്‍സിന്റെ വിവിധ മോഡലുകള്‍ക്ക് അഞ്ച് ശതമാനത്തോളം വില വര്‍ധിക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ 5 ശതമാനം വില കൂട്ടിയതിന് പിന്നാലെയാണിതും. യൂറോയുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം ഇടിയുന്നതും നിര്‍മാണ ചെലവുകളില്‍ വന്ന വര്‍ധനയുമാണ് വീല കൂട്ടാന്‍ കാരണമെന്ന് ജര്‍മന്‍ കമ്പനിയായ ബെന്‍സ് വ്യക്തമാക്കി. എ ക്ലാസ് ലിമോസിന്‍, ജിഎല്‍എ വില 2 ലക്ഷത്തോളം ഉയരും. സി ക്ലാസ്, ഇ ക്ലാസ്, എസ് ക്ലാസ് വാഹനങ്ങളുടെ വില 2.5 ലക്ഷം 3.5 ലക്ഷം, 6 ലക്ഷം എന്നിങ്ങനെ വര്‍ധിക്കും. സേബാക് എസ് 580ക്ക് 12 ലക്ഷത്തോളം രൂപയുടെ വ്യത്യാസമാകും ഉണ്ടാകുക.