സംസ്ഥാന വ്യവസായ വകുപ്പിന്റെ മെഷിനറി എക്‌സ്‌പോ കലൂർ സ്റ്റേഡിയത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച വരെ മേള തുടരും.
പാചക യന്ത്രങ്ങൾ, വ്യാവസായിക യന്ത്രങ്ങൾ, സാങ്കേതികവിദ്യ എന്നിവ അണിനിരത്തിയാണ് മേള.
ഇരുന്നൂറോളം യന്ത്രനിർമാതാക്കളാണ് പങ്കെടുക്കുന്നത്. 40,000 ചതുരശ്ര അടി വിസ്തീർണമുള്ള പവിലിയനാണ് എക്‌സ്‌പോയ്ക്കായി ഒരുക്കിയത്.
ചടങ്ങിൽ ഹൈബി ഈഡൻ എം.പി. അദ്ധ്യക്ഷത വഹിച്ചു. എക്‌സിബിറ്റേഴ്സ് ഡയറക്ടറി പ്രകാശനം വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ നിർവഹിച്ചു. കൗൺസിലർ അഡ്വ. ദീപ്തി മേരി വർഗ്ഗീസ്, എം.എസ്.എം.ഡി.എഫ് തൃശൂർ അസിസ്റ്റന്റ് ഡയറക്ടർ ലചിമോൾ,കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ. നസിറുദ്ദീൻ, എഫ്.ഐ.സി.സി. കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ സാവിയോ മാത്യു സംസാരിച്ചു.