59 മിനിറ്റില്‍ വായ്പ:
ഇതുവരെ അനുവദിച്ചത് 2.45 ലക്ഷം എംഎസ്എംഇകള്‍ക്ക്

Related Stories

സര്‍ക്കാരും സിഡ്ബിയും സംയുക്തമായി നല്‍കുന്ന 59 മിനിറ്റ് വായ്പ പദ്ധതിയില്‍ മാര്‍ച്ച് ഒന്നു വരെ അനുവദിച്ചത് 2.45 ലക്ഷം വായ്പകള്‍.
കണക്കു പ്രകാരം 83,938 കോടിയുടെ 2,45,065 വായ്പയാണ് പദ്ധതി ആരംഭിച്ച ശേഷം ഇതുവരെ സര്‍ക്കാര്‍ അനുവദിച്ചത്.
എംഎസ്എംഇകള്‍ക്ക് 10 ലക്ഷം മുതല്‍ 5 കോടി രൂപ വരെയുള്ള ഈടില്ലാതെ പ്രവര്‍ത്തന മൂലധനത്തിനോ ടേം വായ്പകള്‍ക്കോ ഈ പദ്ധതിയിലൂടെ ബാങ്ക് അംഗീകാരം നല്‍കുന്നു. സര്‍ക്കാരിന്റെ സിജിടിഎംഎസ്ഇ (Credit Guarantee Fund Trust for Micro and Small Enterprises) സ്‌കീമിലാണ് വായ്പകള്‍ ഉള്‍പ്പെടുന്നത്.
എംഎസ്എംഇകളുടെ തിരിച്ചടവ് ശേഷി അനുസരിച്ച് ഏറ്റവും കുറഞ്ഞ തിരിച്ചടവ് കാലയളവ് ഒരു വര്‍ഷവും പരമാവധി കാലയളവ് 15 വര്‍ഷവുമാണ്. ഇതിന്റെ പലിശ നിരക്ക് 6.8 ശതമാനം മുതല്‍ 21 ശതമാനം വരെയാണ്. വായ്പയുടെ പ്രോസസ്സിംഗ് ഫീസ് 0.1 ശതമാനം മുതല്‍ 6 ശതമാനം വരെയാണ്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories