നടപ്പുസാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ അറ്റ പ്രത്യക്ഷ നികുതി വരുമാനം 13.73 ലക്ഷം കോടി രൂപയിലെത്തി. വ്യക്തിഗത ആദായ നികുതി, കോര്‍പറേറ്റ് നികുതി ഇനങ്ങളിലാണിത്.
കോര്‍പ്പറേറ്റ് നികുതി 13.62 ശതമാനവും അറ്റ വ്യക്തിഗത ആദായനികുതി 20.06 ശതമാനവും ഉയര്‍ന്നു.
പ്രത്യക്ഷനികുതി വരുമാനം നടപ്പുവര്‍ഷത്തെ ലക്ഷ്യത്തിന്റെ 96.67 ശതമാനത്തിലെത്തി. മാര്‍ച്ച് 10 വരെയുള്ള മൊത്തം പ്രത്യക്ഷനികുതി വരുമാനം 16.68 ലക്ഷം കോടി രൂപയാണ്.
മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 22.58 ശതമാനം അധികമാണിത്.
റീഫണ്ട് ഇനത്തില്‍ 2.95 ലക്ഷം കോടി രൂപ കേന്ദ്രം വിതരണം ചെയ്തു. ഇത് കൂടാതെയുള്ള വരുമാനമാണ് 13.73 ലക്ഷം കോടി രൂപ.