ആയിരം എംഎസ്എംഇകളെ 100 കോടി വിറ്റുവരവിലെത്തിക്കാന്‍ മിഷന്‍ 1000 പദ്ധതി

Related Stories

കേരളത്തിന്റെ വ്യവസായമേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന സുപ്രധാന പദ്ധതിയാണ് മിഷന്‍ 1000. കേരളത്തില്‍ ആരംഭിച്ചിട്ടുള്ള എംഎസ്എംഇകളില്‍ 1000 എണ്ണം തെരഞ്ഞെടുത്തുകൊണ്ട് ഇവയില്‍ നിന്ന് ഒരുലക്ഷം കോടി രൂപയുടെ വിറ്റുവരവ് സാധ്യമാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി മിഷന്‍ 1000 പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നും വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
സംരംഭക വര്‍ഷം പദ്ധതിയിലൂടെ 1,35000ത്തിലധികം സംരംഭങ്ങള്‍ ആരംഭിക്കാനും ഇതിലൂടെ 2,90,000ത്തിലധികം തൊഴില്‍ സൃഷ്ടിക്കാനും സാധിച്ചത് കേരളത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷം രാജ്യത്തിനാകെ തെളിയിക്കാന്‍ സഹായകമായിട്ടുണ്ട്. എം എസ് എം ഇ മേഖലയില്‍ രാജ്യത്തെ തന്നെ ബെസ്റ്റ് പ്രാക്റ്റീസായി തെരഞ്ഞെടുക്കപ്പെട്ട പദ്ധതി മാര്‍ച്ച് 31നാണ് സമാപിക്കുക. ഈ വര്‍ഷം കേരളത്തിന്റെ വ്യവസായ വളര്‍ച്ച 17.3 ശതമാനമാണ്. ഇതാദ്യമായി മാനുഫാക്ച്ചറിങ് മേഖലയുടെ സംഭാവന 18.3 ശതമാനമായി ഉയര്‍ന്നു. ഇതിന് തുടര്‍ച്ചയുണ്ടാക്കുന്നതിനായാണ് മിഷന്‍ 1000 നടപ്പിലാക്കുന്നത്. ഇതിനൊപ്പം മെയ്ഡ് ഇന്‍ കേരള സര്‍ട്ടിഫിക്കേഷനിലൂടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനുള്ള പദ്ധതിക്കും ബജറ്റില്‍ തുക നീക്കിവച്ചിട്ടുള്ളതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories