ജിമെയില്‍, ഗൂഗിള്‍ ഡോക്‌സ്, ഗൂഗിള്‍ ഷീറ്റ്‌സ്, ഗൂഗിള്‍ സ്ലൈഡ്‌സ്, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ചാറ്റ് തുടങ്ങിയവയിലെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഗൂഗിള്‍ കമ്പനി.
ഗൂഗിള്‍ ഡോക്‌സില്‍ പ്രൂഫ് റീഡിങ്ങും എഴുത്തും പുനരെഴുത്തുമടക്കം ഈ സംവിധാനത്തിലൂടെ ചെയ്യും. ഗൂഗിള്‍ സ്ലൈഡാകട്ടെ ഓട്ടോ ജെനറേറ്റഡ് ചിത്രങ്ങള്‍, ഓഡിയോ, വീഡിയോ എന്നിവയിലൂടെ കൂടുതല്‍ ക്രിയാത്മകമാകും.
ഗൂഗിള്‍ മീറ്റിലല്‍ പുതിയ ബാക്ക് ഗ്രൗണ്ടുകളും കാപ്ച്ചര്‍ നോട്ടുകളുമെല്ലാം തയാറാക്കാന്‍ എഐ വഴി സാധിക്കും.
ഇത്തരത്തില്‍ നിരവധി നീകരണങ്ങളാണ് ഗൂഗിള്‍ പദ്ധതിയിടുന്നത്.